Skip to main content

കോവിഡ് കാല കുടുംബ വഴക്ക്:  ഇടുക്കി ജില്ലയിലെ ഒരു പരാതി ഒത്തുതീര്‍പ്പായി

 കോവിഡിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന ഗാര്‍ഹിക അതിക്രമങ്ങളും സംഘര്‍ഷവും പരിഹരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി  സംഘടിപ്പിച്ച സംസ്ഥാനതല പരാതി പരിഹാര അദാലത്തില്‍ ഇടുക്കി ജില്ലയില്‍ നിന്ന് ഒരു പരാതിക്കു പരിഹാരം.  കുടുംബവഴക്കുകളും മറ്റ് വിഷയങ്ങളും കൈകാര്യം ചെയ്യുന്നതിനും പരാതികള്‍ സ്വീകരിക്കുന്നതിനും അടിയന്തിരമായി പ്രശ്‌ന പരിഹാരം ഉറപ്പാക്കുന്നതിനും ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ദേശീയ വനിതാ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം എല്ലാ ജില്ലയിലും പോലീസ് വനിതാ സെല്ലിന്റെ ചുമതലയില്‍ ഡിസിആര്‍സി- ഡൊമസ്റ്റിക് കണ്‍ഫ്‌ളിക്ട് റെസലൂഷന്‍ സെന്റര്‍ രൂപീകരിച്ചിരുന്നു.
 ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തിയ ഓണ്‍ലൈന്‍ അദാലത്തിലാണ് ജില്ലയിലെ ഒരു പരാതിക്ക് ഇന്നലെ തീര്‍പ്പുണ്ടായത്.  ഒാരോ പോലീസ് ജില്ലയില്‍ നിന്നു തിരഞ്ഞെടുത്ത ഓരോ പരാതി വീതമാണ് അദാലത്തില്‍ പരിഗണിച്ചത്.
 ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, ഡിവൈ എസ്പി ടി. എ ആന്റണി, വനിതാ സെല്‍ സിഐ പി. ജി. വിജയമ്മ, എസ്‌ഐ പി. സുമതി, അഡ്വ. എംഎം ലിസി, കൗണ്‍സലര്‍ ആര്യ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
 ഈ സേവനം തുടരുന്നതാണെന്നും ജനങ്ങള്‍  പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പരാതികള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 04862 236600, 9497980397, 04862 239100, 9497932403, ടോള്‍ ഫ്രീ 1091, 9999. ഈമെയില്‍: ciwmncellidk.pol@kerala.gov.in  

 

--

date