മലയാള ദിനാചരണം: മത്സരവിജയികളെ പ്രഖ്യാപിച്ചു
മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച റവന്യൂ ജില്ലാതല മത്സരവിജയികളെ പ്രഖ്യാപിച്ചു.
ഓണ്‍ലൈനായി നടത്തിയ കവിതാലാപന മത്സരത്തില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വെണ്ണിക്കുളം സെന്റ് ബെഹനാന്‍സ് എച്ച്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എസ് പിളള ഒന്നാം സ്ഥാനവും, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ കുളത്തൂര്‍ സെന്റ്‌ജോസഫ് സ് എച്ച്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ നീതു എലിസബത്ത് ജോസഫ് രണ്ടാം സ്ഥാനവും നേടി.
ഉപന്യാസ രചനാ മത്സരത്തില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ തിരുവല്ല എം.ജി.എം. എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ അക്‌സ മരിയ സാബു ഒന്നാം സ്ഥാനവും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി ചെറുകുളഞ്ഞി വലിയകുളം എച്ച്.എസിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയായ ആദിത് ദിനേശ് രണ്ടാം സ്ഥാനവും നേടി.
- Log in to post comments