Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ( കക്കുടുക്ക ഭാഗം ), നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 (അഴത്തേരി ഭാഗം ), റാന്നി - പഴവങ്ങാടി ഗ്രാമപഞ്ചാത്തിലെ വാര്‍ഡ് 10 ( അന്‍പത്തിരണ്ട് കോളനി ഭാഗം ), മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 (മലയാലപ്പുഴ ദേവി ക്ഷേത്രം ഉള്‍പ്പെടുന്ന മലയാലപ്പുഴ ടൗണ്‍ ഭാഗം ), ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് ( മുണ്ടോത്തുല്‍പടി മുതല്‍ കനാല്‍ റോഡിന്റെ ഇരുവശം ഉള്‍പ്പടെയുള്ള കെഎസ്എച്ച്ബി കോളനി ഭാഗം ), വാര്‍ഡ് അഞ്ച് (മുണ്ടോത്തുല്‍പടി മുതല്‍ കനാല്‍ റോഡിന്റെ ഇരുവശം ഉള്‍പ്പടെയുള്ള കെഎസ്എച്ച്ബി കോളനി ഭാഗം ), കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് ( പുലിവാരാത്ത് റോഡ് മുതല്‍ പൗവത്ത് പടി വരെയുള്ള ഭാഗം ) എന്നീ പ്രദേശങ്ങളില്‍ നവംബര്‍ 12 മുതല്‍ ഏഴു ദിവസത്തേക്കാണ് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

date