Skip to main content

ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്: സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ പാരാ മെഡിക്കൽ കോഴ്‌സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്‌സിംഗ്) സപ്ലിമെന്ററി പരീക്ഷ ഡിസംബർ, ജനുവരി മാസങ്ങളിൽ തിരുവനന്തപുരം/ തൃപ്പൂണിത്തുറ/ കണ്ണൂർ സർക്കാർ ആയുർവേദ കോളേജുകളിൽ നടക്കും.  ഒരു വിഷയത്തിന് 110 രൂപയാണ് ഫീസ്.  ഈ മാസം 23 വരെ ഫൈനില്ലാതെ ഫീസടയ്ക്കാം.  25 രൂപ ഫൈനോടുകൂടി 30 വരെ ഫീസടയ്ക്കാം.  അപേക്ഷാഫോറം www.ayurveda.kerala.gov.in ൽ ലഭിക്കും.  അപേക്ഷാഫീസ് '0210-03-101-98 Exam fees and other fees' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ കേരളത്തിലെ ഏതെങ്കിലും സർക്കാർ ട്രഷറിയിൽ അടയ്ക്കാം.  പൂരിപ്പിച്ച അപേക്ഷ വിദ്യാർഥി കോഴ്‌സ് പഠിച്ച സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർക്ക് 30ന് വൈകിട്ട് അഞ്ച് വരെ സമർപ്പിക്കാം.  ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നേരിട്ട് അപേക്ഷ സ്വീകരിക്കില്ല.  പരീക്ഷാ ടൈംടേബിൾ എല്ലാ ആയുർവേദ കോളേജുകളിലും ആയുർവേദ പാരാമെഡിക്കൽ സ്ഥാപനങ്ങളിലും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

പി.എൻ.എക്‌സ്.4006/2020

date