Post Category
ജില്ലാ പഞ്ചായത്ത് ഭരണചുമതല ജില്ലാ കളക്ടർ ഏറ്റെടുത്തു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണകാലാവധി അവസാനിച്ചതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ ഭരണചുമതല ജില്ലാ കളക്ടർ എസ് ഷാനവാസ് ഏറ്റെടുത്തു. ചുമതല ഏറ്റെടുത്തതിനെ തുടർന്ന് മൂന്ന് പേരടങ്ങിയ ഭരണ നിർവഹണ സമിതി രൂപീകരിച്ചു. ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ എന്നിവർ ഉൾപ്പെടുന്നതാണ് ഭരണ നിർവ്വഹണ സമിതി. ജില്ലാ പഞ്ചായത്തിൽ നടന്ന ചുമതല ഏറ്റെടുക്കൽ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ സറീന എ റഹ്മാൻ, മറ്റ് ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments