Skip to main content

മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നു

മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ  മാറ്റാൻ സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. നൻമയുടെ സന്ദേശമാണ് ദീപാവലിയുടേത്. എല്ലാ വിധത്തിലുമുള്ള വേർതിരിവുകൾക്കതീതമായി മതസാഹോദര്യവും സമത്വവും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് ദീപാവലി ആഘോഷിക്കാം. എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്.4013/2020

date