Skip to main content
കോവിഡ് പെരുമാറ്റച്ചട്ടം: അതീവ ജാഗ്രതയ്ക്ക് നിർദേശം

കോവിഡ് പെരുമാറ്റച്ചട്ടം: അതീവ ജാഗ്രതയ്ക്ക് നിർദേശം

ജില്ലയിൽ കണ്ടെയ്ൻമെൻറ് സോണുകളിൽ ഉൾപ്പെടെ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കാനും അതീവ ജാഗ്രത പുലർത്താനും ജില്ലാ കളക്ടർ എസ്. ഷാനവാസ് കർശന നിർദേശം നൽകി. കണ്ടെയ്ൻമെൻറ് സോണുകളിൽ ആളുകൾ ഇടവഴികളിലൂടെ സംസ്ഥാനന്തര യാത്രകൾ നടത്തുന്നതായും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതെ കൂട്ടം കൂടി പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽക്കുന്നതായും റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ദീപാവലി ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ളതിനാൽ സ്ഥിതി സങ്കീർണമാകാതിരിക്കാൻ കൂടിയാണ് നിർദേശം. 

date