Skip to main content

സൗജന്യ പഠനം

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ത്രൈമാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് സൗജന്യ പഠനത്തിന് ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ മുഖേന റൂറല്‍ ഇലക്ട്രിറിഫിക്കേഷന്‍ കോര്‍പ്പറേഷനും എന്‍ ടി ടി എഫും സംയുക്തമായി നടത്തുന്ന ത്രൈമാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ ടി ടി എഫ് നടത്തുന്ന അഭിമുഖത്തില്‍ വിജയിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ ഫീസും (ട്യൂഷന്‍ ഫീ, താമസം, ഭക്ഷണം ഉള്‍പ്പെടെ) സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വ്യവസായ ശാലകളില്‍ നിയമനത്തിനു സഹായം ചെയ്തു കൊടുക്കുന്നു.
     ഫിറ്റര്‍- മെക്കാനിക്കല്‍ അസംബ്ലി, ടെക്‌നീഷ്യന്‍ ഇന്‍സ്ട്രുമെന്റേഷന്‍,  ഫിറ്റര്‍ - ഫാബ്രിക്കേഷന്‍, ഇലക്ട്രിക്ക്ല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസംബ്ലി (പെണ്‍കുട്ടികള്‍ക്ക്)വിദ്യാഭ്യാസം: എസ് എസ് എല്‍ സി / പ്ലസ്ടു/ ഐ ടി ഐ / ഡിപ്ലോമ. പ്രായപരിധി 18 നും 30 നുമിടയില്‍. വാര്‍ഷിക വരുമാനം: ഗ്രാമീണ മേഖലയില്‍ 90000 ത്തിനും നഗരമേഖലയില്‍ 120000 ത്തിനും താഴെ. ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, എസ് എസ് എല്‍ സി, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ കോപ്പി, 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. ഫോണ്‍ 8606190101, 8606490101.

 

date