Post Category
ദീപാവലി, ക്രിസ്മസ്: ഗ്രീൻ ക്രാക്കേഴ്‌സിന് മാത്രം അനുമതി
ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഗ്രീൻ ക്രാക്കേഴ്‌സിന്റെ വിൽപന മാത്രം അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടതായി ജില്ലാ കളക്ടർ അറിയിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇവ ഉപയോഗിക്കുന്ന സമയം രാത്രി എട്ട് മുതൽ 10 മണി വരെയും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി രാത്രി 11.55 മുതൽ അർധരാത്രി 12.30 വരെയും ആയി നിയന്ത്രിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശ പ്രകാരം അന്തരീക്ഷവായു ഗുണനിലവാരം കുറവുള്ള നഗരങ്ങളിൽ ഗ്രീൻ ക്രാക്കേഴ്‌സിന് മാത്രമാണ് അനുമതിയുള്ളത്.
Reply all
Forward
date
- Log in to post comments