Skip to main content

ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിവരങ്ങള്‍ അതത് സ്ഥാപനങ്ങള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ്വെയര്‍ മുഖേന നല്‍കണം. ഇതിന് ആവശ്യമായ ലോഗിന്‍ ഐഡി, പാസ്വേഡ് എന്നിവ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍നിന്നും അതത് സ്ഥാപനങ്ങളില്‍ എത്തിച്ചു നല്‍കും. ഇതിനായി ഇന്നും നാളെയും (നവംബര്‍ 14, 15 തീയതികളില്‍) സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, എന്നിവയുടെ മേധാവികള്‍ തങ്ങളുടെ ഓഫീസില്‍ ഹാജരാകുകയോ അല്ലെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ലോഗിന്‍ ഐഡി, പാസ്വേഡ് എന്നിവ കൈപ്പറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് ജില്ലാ നോഡല്‍ ഓഫീസറും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായ അലക്സ് പി. തോമസ് അറിയിച്ചു.
 

date