Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

    മലപ്പുറം വിദ്യാഭ്യാസ ഓഫീസിന് കീഴില്‍ 2017 ഡിസംബറില്‍ ജി.ആര്‍.എച്ച്.എസ്.എസ് കോട്ടക്കല്‍, ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി, ജി.ജി.എച്ച്.എസ്.എസ് മലപ്പുറം, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂര്‍ എന്നീ സെന്ററുകളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടഫിക്കറ്റ് പരിശോധന ഏപ്രില്‍ 16(കാറ്റഗറി ഒന്ന്), 17 (കാറ്റഗറി രണ്ട്), 18 (കാറ്റഗറി മൂന്ന്), 19 (കാറ്റഗറി നാല്) തിയ്യതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.  പരിശോധനക്ക് എസ്.എസ്.എല്‍.സി, പ്രീഡിഗ്രി/പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ടി.ടി.സി സര്‍ട്ടിഫിക്കറ്റും ക്വാളിഫൈഡ് ഷീറ്റും മാര്‍ക്ക് ഇളവോട് കൂടി വിജയിച്ചവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും ഹാജരാക്കണം.  
    2017 ആഗസ്റ്റില്‍ കെ-ടെറ്റ് വിജയിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കിയവര്‍ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

 

date