Skip to main content

പുനര്‍ജ്ജനി:മരുന്ന് വിതരണം ചെയ്തു 

 

കോവിഡ് മുക്തരായ പോലീസ് സേനാംഗങ്ങളുടെ ആരോഗ്യ പുനസ്ഥാപനത്തിനുള്ള ആയുര്‍വ്വേദ പദ്ധതിയായ പുനര്‍ജ്ജനിയുടെ മരുന്ന് വിതരണം എസ്.പി ഓഫീസില്‍ നടന്നു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യൂസ് പി.കുരുവിള ഔഷധക്കിറ്റ് ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വി.പി. സുരേന്ദ്രന് കൈമാറി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ സൂപ്രണ്ട് എം.എസ്.വിനോദ്, നോഡല്‍ ഓഫീസര്‍ ഡോ.ടി.എന്‍.ഹരിശങ്കര്‍ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.അഞ്ജലി അല്‍ഫോണ്‍സ, മാനസി നമ്പ്യാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date