Skip to main content

അപകട ഇന്‍ഷൂറന്‍സ്  പ്രീമിയം തുക അടയ്ക്കണം

 

കേരള സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് നടപ്പാക്കിവരുന്ന ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് സ്‌കീമില്‍ 2021 ലേക്കുള്ള പ്രീമിയം സര്‍ക്കാര്‍ ജീവനക്കാര്‍ നവംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം  അടയ്ക്കണം. കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് പ്രീമിയം തുകയായി 850 രൂപയും ജി.എസ്.ടിയും, റിസര്‍വ്വ് ബറ്റാലിയന്‍ കമാന്റോസ് 800 രൂപ, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 600 രൂപയും ജി.എസ്.ടിയും, സര്‍വ്വകലാശാലയിലെയും പൊതുമേഖലസ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ 500 രൂപയും ജി.എസ്.ടിയും, എസ്.എല്‍.ആര്‍ വിഭാഗത്തിലുള്ളവര്‍ 500 രൂപയും ജി.എസ്.ടിയും, സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും അനദ്ധ്യാപകരും 500 രൂപയുമാണ് പ്രീമിയം അടയ്‌ക്കേണ്ടത്. 

എസ്.എല്‍.ഐ അല്ലെങ്കില്‍ ജി.ഐ.എസ് പദ്ധതികളില്‍ അംഗത്വമെടുത്തവര്‍ക്കാണ് ജി.പി. എ. ഐ പോളിസിയില്‍ ചേരാന്‍ കഴിയുക. എസ്.എല്‍.ആര്‍ വിഭാഗം ജീവനക്കാരും പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരും അന്‍പത് വയസ്സ് തികഞ്ഞ ഇതര ജീവനക്കാര്‍ക്കും എസ്.എല്‍.ഐ അല്ലെങ്കില്‍ ജി.ഐ.എസ് അംഗത്വമില്ലാതെ ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷൂറന്‍സ് സ്‌കീമില്‍ അംഗത്വമെടുക്കാം. അന്യത്ര സേവനത്തിലുള്ളവരും അവധിയിലുള്ളവരും ഏതെങ്കിലും കാരണത്താല്‍ ശമ്പളം ലഭിക്കാത്തവര്‍ എന്നിവരും സ്വന്തം നിലക്ക് പ്രീമിയം തുക ഡിസംബര്‍ 31ന് മുന്‍പായി ട്രഷറിയില്‍ ഒടുക്കണം. ശൂന്യവേതനാവധി എടുത്തിട്ടുള്ള ജീവനക്കാര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ അര്‍ഹത ഉണ്ടായിരിക്കില്ല.

date