Post Category
വരണാധികാരികളുടെ യോഗം ചേര്‍ന്നു
മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലേയും, അതിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലേയും വരണാധികാരികളുടെയും ഉപവരണാധികാരികളുടെയും യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയപ്രകാശ് തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് വിശദീകരണം നടത്തി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള പോസ്റ്റിംങ് നടപടിക്രമങ്ങളുടെ ഭാഗമായുളള ഡാറ്റ എന്‍ട്രി സ്ഥാപനമേധാവികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ട സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ എ.ഡി.എം കെ.അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments