ഭൂമിയെ പച്ചപുതപ്പിക്കാന്‍ കയര്‍ ഭൂവസ്ത്രം
കയര്‍ വികസന വകുപ്പും ഗ്രാമ പഞ്ചായത്തുകളും ചേര്‍ന്ന് നടത്തുന്ന കയര്‍ ജിയോ ടെക്‌സ്‌റ്റെല്‍സ് പദ്ധതി ജില്ലയില്‍ 90 ഗ്രാമ പഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ചു. നാല് ഗ്രാമപഞ്ചായത്തില്‍ കൂടി പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. ഹരിത കേരള മിഷന്റെ ഭാഗമായി ജല-മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കയര്‍ ഭൂവസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള കരാറില്‍ കേരളത്തിലെ 700-ലധികം ഗ്രാമ പഞ്ചായത്തുകള്‍ ഉണ്ട്. പദ്ധതിക്കായി 87388.01 ചതുരശ്ര മീറ്റര്‍ ഭൂവസ്ത്രം ഉപയോഗിച്ചു. 59.78 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ജില്ലയില്‍ 173 പദ്ധതികള്‍ പുരോഗമിക്കുന്നുണ്ട്. മണ്ണൊലിപ്പ് നിയന്ത്രിക്കുക, സസ്യജാലങ്ങളുടെ വളര്‍ച്ച, ജലനിരപ്പ് കുറയ്ക്കുക, മണ്ണൊലിപ്പ് തടയലില്‍ നിന്ന് ചരിവുകളെ സംരക്ഷിക്കുക തുങ്ങിയ ലക്ഷ്യങ്ങളുമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആലപ്പുഴ ഫോമാറ്റിസ് ഇന്ത്യ ലിമിറ്റഡ് ആണ് കയര്‍ നല്‍കുന്നത്.
- Log in to post comments