Skip to main content

പോളിടെക്നിക് പ്രവേശനം: പ്രവേശനം 16, 17 തീയതികളില്‍

 

പോളിടെക്നിക് പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 16, 17 തീയതികളില്‍ പ്രവേശനം നല്‍കും.  നവംബര്‍ 16 ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിലും 17ന് കൊമേര്‍ഷ്യല്‍ പ്രാക്ടീസിലുമാണ് പ്രവേശനം.  അലോട്ടുമെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ച അസ്സല്‍ രേഖകള്‍, ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ,്  പി ടി എ ഫണ്ടിനുള്ള തുക സഹിതം നിര്‍ദ്ദിഷ്ട ദിവസം രാവിലെ 10ന് കോഴിക്കോട് വനിതാ പോളിടെക്നിക്  കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714
 

date