Skip to main content

പ്രേരക്  പരിശീലനം സമാപിച്ചു

 

ജില്ലാ സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ക്കായി ഡയറ്റ് സംഘടിപ്പിച്ച പരിശീലന പരിപാടി സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ 10 ന് ആരംഭിച്ച പരിശീലനത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സംഘാടനം, പഠിതാക്കളുടെ രജിസ്‌ട്രേഷന്‍, ഓഫീസ് നിര്‍വ്വഹണം തുടങ്ങിയ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനമാണ് നല്‍കിയത്. ജില്ലയിലെ മുഴുവന്‍ നോഡല്‍ പ്രേരക്മാരും പ്രേരക്മാരും പരിശീലനത്തില്‍ പങ്കെടുത്തു. കോഴിക്കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.പി.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍, ഡയറ്റ് ലക്ചറര്‍മാരായ സോഫിയ കെ.എം, കെ.പി.പുഷ്പ എന്നിവര്‍ പ്രസംഗിച്ചു. കോഴ്‌സ് ലീഡല്‍ അശോകന്‍ എ നന്ദി പറഞ്ഞു.
 

date