Post Category
സഹചാരി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണക്കുന്ന എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്/ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതോ വിദ്യഭ്യാസ സ്ഥാപനത്തിന് പുറത്ത് ഭിന്നശേഷിക്കാര്‍ക്കും അവര്‍ക്കായി നടപ്പിലാക്കുന്ന വിവിധ പരിപാടികള്‍ക്കും സഹായം നല്കുന്നതോ ആയ ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം swd.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയ്യതി നവംബര്‍ 20. വിലാസം - ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട് - 20. ഫോണ്‍: 0495 2371911.
date
- Log in to post comments