Skip to main content

ഹരിതചട്ടപാലനം - പ്ലാസ്റ്റിക് വിമുക്ത തെരഞ്ഞെടുപ്പിനായുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി തയ്യാറാക്കിയ ഹരിതചട്ടലംഘനം എന്ന കൈപുസ്തകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ പ്രകാശനം ചെയ്തു.  ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യടത്തിലാണ് കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്.  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചേംബറിൽ നടത്തിയ പുസ്തക പ്രകാശന ചടങ്ങിൽ ശുചിത്വണമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ മിർ മുഹമ്മക്ക് അലി, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി എ.സന്തോഷ്, ഹരിതകേരളം പ്രോഗ്രാം ഓഫീസർ അമീർ ഷാ, കൺസൽട്ടന്റ്മാരായ എൻ.ജഗജീവൻ, ടി.പി.സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്‌സ്. 4041/2020

date