Skip to main content

നവംബർ 16 - പത്രിക നൽകിയത് 2682 പേർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ ഇന്നലെ (16 നവംബർ) മാത്രം ലഭിച്ചത് 2682 നാമനിർദേശ പത്രികകൾ. 

വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിലായി 2060 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലേക്ക് 177 പേരും ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് 41 പേരും പത്രിക നൽകി.

തിരുവനന്തപുരം കോർപ്പറേഷനിലെ വിവിധ ഡിവിഷനുകളിലായി 156 പേർ പത്രിക നൽകി. മുനിസിപ്പാലിറ്റികളിൽ 248 പേരും പത്രിക സമർപ്പിച്ചു.

date