Post Category
രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
ആലപ്പുഴ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രജിസ്റ്റേര്‍ഡ് തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഷാപ്പ് തുറന്ന് പ്രവര്‍ത്തിച്ചിട്ടും ജോലി ചെയ്യാത്ത തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ക്ലാസ് എട്ടു മുതല്‍ പ്ലസ്ടൂ വരെയുള്ള കുട്ടികള്‍ക്ക് 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. സംസ്ഥാനത്തിന് പുറത്തുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന അപേക്ഷകര്‍ സ്ഥാപനത്തിന് തന്‍വര്‍ഷം അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ഗവണ്മെന്റില് നിന്ന് ലഭിച്ച ഉത്തരവ് ഹാജരാക്കണം. പൂര്‍ണ്ണമായി പൂരിപ്പിച്ച അപേക്ഷകള്‍ ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് സഹിതം ജില്ല ഓഫീസുകളില്‍ ഡിസംബര്‍ 31നകം ഹാജരാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
date
- Log in to post comments