Skip to main content

കോവിഡ് ചികിത്സ

 
ആലപ്പുഴ :ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജിൽ കോവിഡ് 19 ചികിത്സയുടെ ഭാഗമായി അഞ്ചാം വാർഡിൽ 60 ബെഡുകൾ ഉള്ള ഐസിയുവും  നെഗറ്റിവ് പ്രഷർ എ സി സംവിധാനത്തോട് കൂടിയ കോവിഡ് ഓപ്പറേഷൻ തീയറ്ററും, രണ്ട് കോവിഡ് ഐസിയുകളും പ്രവർത്തിക്കും. .ആരോഗ്യ പ്രവർത്തകർക്ക് രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത ഉണ്ട്. ഇത് ഒഴിവാക്കി സുരക്ഷിതമായി ഓപ്പറേഷൻ ചെയ്യാനും ഐസിയു ചികിത്സ നൽകാനും ഈ സംവിധാനം സഹായിക്കും.

  എ സിയിൽ പ്രവർത്തിക്കുന്ന തീയറ്റർ,ഐസിയു,  എന്നിവിടങ്ങളിൽ മുറിയ്ക്കുള്ളിൽ ഉണ്ടാകുന്ന  വൈറസ് കൊണ്ടുള്ള മലിനീകരണം തടയാനാണ് നെഗറ്റീവ് പ്രഷർ സിസ്റ്റം ഏർപ്പെടുത്തിയിരിക്കുന്നത്. മുറികളിലുള്ള വായു ഒരു പ്രത്യേക സംവിധാനത്തിലൂടെ വലിച്ചെടുക്കുകയും ഹെപ്പ ഫിൽറ്റർ, യു വി ലൈറ്റ് എന്നിവയിലൂടെ അണുനശീകരണം  നടത്തി പുറത്തേക്ക് വിടുകയുമാണ് ചെയ്യുന്നത്. അകത്തേക്ക് കയറുന്ന വായുവും ഇതേ സംവിധാനം  ഉപയോഗിച്ചു വായു ശുദ്ധീകരണം സാധ്യമാക്കും.

date