Skip to main content

ശിശുദിനം: കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

 

ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നവംബര്‍ 14 മുതല്‍ നവംബര്‍ 20 വരെ 'മഞ്ചാടി 2020' ബാലാവകാശ വാരാചരണമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ ജില്ലയിലെ കുട്ടികള്‍ക്കായി ഓണ്‍ലൈനില്‍ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

നവംബര്‍ 14ന് നടക്കുന്ന പെയിന്റിംഗ് (വാട്ടര്‍ കളര്‍) മത്സരത്തില്‍ 5 മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് ചാച്ചാജിയുടെ ചിത്രം വരച്ച് ചിത്രവും ചിത്രം വരച്ചതിന്റെ വീഡിയോയും അയക്കണം.

നവംബര്‍ 15 വീഡിയോ ഡോക്യൂമെന്ററി മത്സരം സംഘടിപ്പിക്കും . 12 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.' ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ കൊണ്ട് മനസിലാക്കിയിരിക്കുന്നത് എന്താണ്? ' എന്നതാണ് മത്സര വിഷയം. മൂന്ന് മിനിറ്റില്‍ കവിയാത്ത വീഡിയോ ആയിരിക്കണം.

നവംബര്‍ 16ന് കൊളാഷ് നിര്‍മ്മാണ മത്സരം സംഘടിപ്പിക്കും. കുട്ടികളുടെ അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന കൊളാഷ് നിര്‍മ്മിക്കണം. വാര്‍ത്ത പത്രങ്ങളുടെ ചെറുകഷ്ണങ്ങള്‍ വര്‍ണ്ണകടലാസുകള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് ചാര്‍ട്ട് പേപ്പറിലാണ് കൊളാഷ് നിര്‍മ്മിക്കേണ്ടത്. 12വയസ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

നവംബര്‍ 17ന് സ്‌കിറ്റ് മത്സരം സംഘടിപ്പിക്കും. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം. ലോക്ക്ഡൗണും ഓണ്‍ലൈന്‍ ക്ലാസും എന്നതാണ് വിഷയം. പത്തിലധികം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ല. സ്‌കിറ്റ് മലയാള ഭാഷയിലായിരിക്കണം. കോസ്റ്റ്യും, പ്രോപ്പര്‍ട്ടി, മ്യൂസിക് എന്നിവ ഉപയോഗിക്കാം.

നവംബര്‍ 18 ന് മാസ്‌ക്ക് നിര്‍മ്മാണ മത്സരം  സംഘടിപ്പിക്കും.
മാസ്‌ക്ക് നിര്‍മ്മാണ മത്സരത്തില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക്  പങ്കെടുക്കാം.ശിശുദിന സന്ദേശങ്ങള്‍, കോവിഡ് പ്രതിരോധിക്കുന്ന മാര്‍ഗങ്ങള്‍, മാസ്‌ക്കില്‍ എഴുതി ചേര്‍ക്കുകയോ, തുന്നി ചേര്‍ക്കുകയോ ആണ് ചെയ്യേണ്ടതാണ്.
 മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രശസ്തരുടെ വേഷം ധരിച്ച് ശിശുദിന സന്ദേശം നല്‍ക്കുന്ന ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോ അയക്കേണ്ടതാണ്. 

മത്സര ഇനങ്ങള്‍ അതത് ദിവസങ്ങളില്‍ childrensdaydcpu2020@gmail.com  എന്ന ഈമെയിലില്‍ കുട്ടികളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്  സഹിതം വൈകിട്ട് നാലിന് മുമ്പ്  അയക്കണം. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പങ്കെടുക്കുന്ന കുട്ടികള്‍ സൂപ്രണ്ടിന്റെ സാക്ഷ്യ പത്രം അയക്കേണ്ടതാണ്. വിശദവിവരത്തിന് ഫോണ്‍: 9074851773, 0477 2241644.

date