Post Category
സ്പോട്ട് പ്രവേശനം
ആലപ്പുഴ: ഗവണ്‍മെന്ററിന്റെ (കേപ്പ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റ് പുന്നപ്രയില്‍ ബി.ടെക് സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള മെറിറ്റ് മാനേജ്മെന്റ് സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം നവംബര്‍ 16 മുതല്‍ നടക്കും. എന്‍ട്രന്‍സ് പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ കോളജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടാം. വിശദവിവരത്തിന് ഫോണ്‍: 9846718220, 9947139652, www.cempunnapra.org.
date
- Log in to post comments