Skip to main content

ക്രമക്കേട്; റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കി

 

 ക്രമക്കേടു കണ്ടെത്തിയതിനെത്തുടര്‍ന്ന് റേഷന്‍ കടയുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി കോട്ടയം ജില്ലാ സപ്ലൈ ഓഫീസര്‍ ഉത്തരവായി. പ്രമീള തോമസ് ലൈസന്‍സിയായ കോട്ടയം താലൂക്കിലെ 58-ാം നമ്പര്‍ റേഷന്‍ കടയില്‍ ഈ മാസം ആറിന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

ഈ പോസ് മെഷീനിലെ സ്റ്റോക്കില്‍നിന്നും വ്യത്യസ്തമായി പുഴുക്കലരി 150 കിലോഗ്രാം കുറവും പച്ചരി 53 കിലോഗ്രാമും ഗോതമ്പ് 57 കിലോഗ്രാമും കൂടുതലുമായിരുന്നു. ലൈസന്‍സ് റദ്ദാക്കുന്നതു സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി.

date