Skip to main content

ശിശു ദിനാഘോഷം ഓൺലൈനായി

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം നവംബർ 14ന്  ഓൺലൈനായി നടത്തും.  എ ഡി എം ഇ പി മേഴ്‌സി ശിശുദിന സന്ദേശം നൽകും.
ശിശുക്ഷേമ സമിതി സംഘടിപ്പിച്ച എൽ പി വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാതറിൻ സിബി (സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ) കുട്ടികളുടെ പ്രധാനമന്ത്രിയാകും. യു പി വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എം വി അശ്വന്ത് ( ചിദംബരനാഥ് യു പി സ്കൂൾ, രാമന്തളി) ആണ് കുട്ടികളുടെ പ്രസിഡണ്ട്. യു പി വിഭാഗം മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കെ കാർത്തിക് ( കെ പി സി ഇംഗ്ലീഷ് മീഡിയം സ്കൂൾ, പട്ടാന്നൂർ) ആണ് കുട്ടികളുടെ സ്പീക്കർ. കുട്ടികളുടെ നേതാക്കളായി തെരെഞ്ഞെടുക്കപ്പെട്ട  പാർവതി അനിൽ, അലൻ്റ് അഗസ്റ്റിൻ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. കേരള സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ്‌ അഴീക്കോടൻ ചന്ദ്രൻ വിവിധ രചനാ മത്സര  വിജയികളെ പ്രഖ്യാപിക്കും

date