Skip to main content

വിക്രംസാരാഭായ് റോഡ് നിര്‍മാണം ഉടൻ പൂര്‍ത്തിയാക്കും: കളക്ടർ  

              
എറണാകുളം: കൊച്ചി നഗരസഭയുടെ കീഴിലുള്ള വിക്രംസാരാഭായ് റോഡ് നിർമ്മാണം ഉടനെ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു.നിർമ്മാണം പൂർത്തിയാക്കാൻ അവശേഷിക്കുന്ന ഭാഗത്തെ ശോച്യാവസ്ഥ  പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് നഗരസഭാ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നൽകി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നിന്നും തൃപ്പൂണിത്തുറ പേട്ട ഭാഗത്തേയ്ക്ക് എത്താന്‍ സാധിക്കുന്ന റോഡിന്‍റെ നിര്‍മ്മാണം വാട്ടര്‍ അതോറിട്ടി പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം നേരത്തെ തടസപ്പെട്ടിരുന്നു. 
     വാട്ടര്‍ അതോറിട്ടി പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ റോഡ് നിര്‍മാണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ആരംഭിച്ചു. സമയബന്ധിതമായി നിർമ്മാണം പൂര്‍ത്തിയാക്കണമെന്ന്  ജില്ലാ കളക്ടർ നിർദ്ദേശിച്ചു.  മഴമാറിനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു മാസത്തിലുള്ളില്‍ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. രണ്ട് കിലോമീറ്റർ റോഡിന്റെ അരക്കിലോമീറ്റർ ദൂരം മാത്രമാണ് ടാറിംഗ് പൂർത്തിയാക്കുവാനുള്ളത്.

date