Skip to main content

ഡെപ്യൂട്ടേഷന്‍ ഒഴിവ്

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടി തിരുവനന്തപുരത്ത് വഞ്ചിയൂരിലെ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ടൈബ്ര്യൂണലിന്റെ കാര്യാലയത്തില്‍ ഒരു സീനിയര്‍ ക്ലാര്‍ക്കിന്റെയും രണ്ട് എല്‍.ഡി. ടൈപ്പിസ്റ്റിന്റേയും ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2, ഒരു ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ഗ്രേഡ്-2 ന്റെയും തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.  സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം.  ഫോറം 144 കെ.എസ്.ആര്‍. പാര്‍ട്ട്-1, മേലധികാരിയില്‍ നിന്നും ലഭിക്കുന്ന നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണല്‍, ശ്രീമൂലം ബില്‍ഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂര്‍, തിരുവനന്തപുരം-695 035 എന്ന വിലാസത്തില്‍ മെയ് 15ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കണം.  
പി.എന്‍.എക്‌സ്.1352/18

date