Skip to main content

തോട്ടണ്ടി വിലനിര്‍ണയ സമിതി പുന:സംഘടിപ്പിച്ചു

    സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്ലാന്റേഷനുകള്‍, ഫാമുകള്‍, കര്‍ഷകര്‍, സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനും കാപെക്‌സിനും ലഭ്യമാക്കുന്ന തോട്ടണ്ടിക്ക് വില നിര്‍ണയിക്കുന്നതിന് രൂപീകരിച്ച വിലനിര്‍ണയ സമിതിയുടെ ചെയര്‍മാനായി കശുവണ്ടി വ്യവസായ വകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ച് ഉത്തരവായി.  കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി/സെക്രട്ടറി കമ്മിറ്റിയില്‍ അംഗമായി തുടരും. 
പി.എന്‍.എക്‌സ്.1353/18
 

date