മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം: സമിതി സിറ്റിംഗ്
കേരള നിമയസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി, നവംബര്‍ 15ന് രാവിലെ 11ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സി.കെ. നാണു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇടുക്കി ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. യോഗത്തില്‍ ബഹുജനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകകളുടെ പ്രതിനിധികള്‍ക്കും പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം. നവംബര്‍ 16ന് രാവിലെ 11 മണിക്ക് സമിതി മൂന്നാര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്ന് മൂന്നാര്‍ വിനോദസഞ്ചാര മേഖലയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള സൗകര്യങ്ങളെക്കുറിച്ച് വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
പി.എന്‍.എക്‌സ്.4712/17
- Log in to post comments