Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ്: അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങൾക്ക് പരിശീലനം സംഘടിപ്പിച്ചു

 

 

 

 

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കിലയുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങൾക്ക്  പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കലക്ടർ സാംബശിവറാവു അധ്യക്ഷത വഹിച്ചു. കൊറോണ രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എല്ലാവരും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ  വിഷയാവതരണം നടത്തി.

 

ഓൺലൈനായി നടത്തിയ ക്ലാസ്സിൽ സംസ്ഥാനതല പ്രതിനിധികളെ കൂടാതെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് അശ്വതി, കില പ്രതിനിധികളായ ഇ.പി രത്നാകരൻ, എം.ഡി ദേവാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.

 

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. അനീഷ്, പ്രതിരോധ പ്രവർത്തനങ്ങളിലെ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ഹസാർഡ് അനലിസ്റ്റ് റോണു മാത്യു, ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അഡീഷണൽ ഡിഎംഒ ഡോ. ആശാദേവി, ഡോ. അരുന്ധതി തുടങ്ങിയവർ വിശദീകരിച്ചു.

 

date