Skip to main content

വാണിജ്യാടിസ്ഥാനത്തില്‍ ഭൂഗര്‍ഭജലം ഊറ്റുന്നത് നിരോധിച്ചു

 

 

കൊച്ചി: പാലാരിവട്ടം-തമ്മനം റോഡിലെ മാധവം എന്ന വീട്ടിലെ  കിണറില്‍ നിന്നും വാണിജ്യാടിസ്ഥാനത്തില്‍ മോട്ടറുകള്‍ സ്ഥാപിച്ച് ടാങ്കറുകളില്‍ വെള്ളം ശേഖരിച്ച് കൊണ്ടു പോകുന്നത് മെയ് 31 വരെ നിരോധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. സമീപപ്രദേശത്ത് ജലലഭ്യത ഗണ്യമായി കുറയുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. വര്‍ള്‍ച്ച പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി ദുരന്തനിവാരണനിയമപ്രകാരമാണ് ഉത്തരവ്. 

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍  പരിസരപ്രദേശത്തെ കിണറുകള്‍ പരിശോധിച്ചിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ജലമെടുക്കുന്നത് പരിസരത്തെ ജലവിതാനത്തെ ഗുരുതരമായി ബാധിക്കുമെന്നും കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും കണ്ടതിനാലാണ് നടപടി. 

date