Skip to main content

കോവിഡ് പരിശോധന നിരക്ക് പുനഃനിർണയിച്ചു കൊണ്ട് ഉത്തരവായി

 

എറണാകുളം : ജില്ലയിലെ സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് പരിശോധന നടത്തുന്നതിനുള്ള നിരക്ക് പുനഃനിർണയിച്ചു കൊണ്ട് ജില്ലാ ദുരന്ത നിവാരണഅതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കി. പുതുക്കിയ നിരക്ക് പ്രകാരം ആർ. ടി. പി. സി. ആർ പരിശോധനക്ക് 2100 രൂപയും ട്രൂ നാറ്റ് പരിശോധനക്ക് 2100 രൂപയും ആന്റിജൻ പരിശോധനക്ക് 625രൂപയും ജീൻ എക്സ്പെർട്ട് പരിശോധനക്ക് 2500 രൂപയും ഈടാക്കാൻ സാധിക്കു. സ്വാബ്ബിങ് ചാർജ്, പി. പി. ഇ കിറ്റ് ചാർജ് തുടങ്ങിയവ  ഉൾപ്പടെയാണ് ഈ തുക.

ഐ. സി. എം. ആർ അംഗീകരിച്ച എല്ലാ ആശുപത്രികളിലും സ്വകാര്യ ലാബുകളിലും ഈ തുകക്ക് കോവിഡ് പരിശോധന നടത്താൻ സാധിക്കും. ഇതിന് പുറമെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, തുടങ്ങിയ സ്ഥലങ്ങളിൽ  സ്ക്രീനിംഗ്, ടെസ്റ്റിംഗ്, എഡ്യൂക്കേഷൻ,ആൻഡ് പ്രിവെൻഷൻ കയോസ്കുകൾ (സ്റ്റെപ് കയയോസ്ക് )തുടങ്ങാനും സാധിക്കും. കോവിഡ് രോഗ നിർണയം വേഗത്തിൽ നടത്താൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാവശ്യമായ സഹായങ്ങൾക്ക്  നിർവഹിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ സമീപിക്കാം.

date