*ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ജനവിധി തേടുന്നത് 49 പേർ*
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥാനാർഥികളായി ജനവിധി തേടുന്നത് 49 പേർ. ഇതിൽ 25 പുരുഷന്മാരും 24 സ്ത്രീകളുമാണ്. 27 പത്രികകളാണ് പിൻവലിച്ചത്. 15 ഡിവിഷനുകൾ ഉള്ള ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കരുവണ്ണൂർ ഡിവിഷനിൽ അഞ്ചുപേരാണ്
മത്സരിക്കുന്നത്. ശിവപുരത്ത് നാലും കോട്ടൂർ, വാകയാട്, കൂരാച്ചുണ്ട്, പനങ്ങാട്, കിനാലൂർ, എകരൂൽ, പൂനൂർ, ബാലുശ്ശേരി, കോക്കല്ലൂർ, കന്നൂര്, ഉള്ളിയേരി, പൂനൂർ, തലയാട് എന്നീ ഡിവിഷനുകളിൽ മൂന്നുപേർ വീതവുമാണ് സ്ഥാനാർത്ഥികൾ. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന 35 പേർ സ്ത്രീ സ്ഥാനാർത്ഥികളാണ്. 54 സ്ഥാനാർത്ഥികളിൽ ബാക്കി 19 പേരാണ് പുരുഷ സ്ഥാനാർഥികളായി ഉള്ളത്. നടുവണ്ണൂർ പഞ്ചായത്തിൽ 28 പുരുഷന്മാരും 30 വനിതകൾ ഉൾപ്പെടെ 58 സ്ഥാനാർത്ഥികളും കോട്ടൂർ പഞ്ചായത്തിൽ 27 പുരുഷന്മാരും 32 സ്ത്രീകളും ഉൾപ്പെടെ 59 സ്ഥാനാർഥികളുമാണ് ഉള്ളത്. ഉള്ളിയേരി പഞ്ചായത്തിൽ ജനവിധി തേടുന്ന 60 സ്ഥാനാർഥികളിൽ 27 പുരുഷന്മാരും 33 സ്ത്രീകളുമാണ്. പനങ്ങാട് പഞ്ചായത്തിൽ ആകെ 61 സ്ഥാനാർഥികളാണ് ഉള്ളത്. ഇതിൽ 29 പേർ പുരുഷന്മാരും 32 സ്ത്രീകളുമാണ്. കൂരാച്ചുണ്ട് പഞ്ചായത്തിൽ 19 വനിതകളും 27 പുരുഷന്മാരും ഉൾപ്പെടെ 46 പേരും ഉണ്ണികുളം പഞ്ചായത്തിൽ 40 പുരുഷന്മാരും 44 വനിതകൾ ഉൾപ്പെടെ 84 പേരുമാണ് ജനവിധി തേടുന്നത്.
- Log in to post comments