തദ്ദേശതെരഞ്ഞെടുപ്പ്: പേരാമ്പ്ര ബ്ലോക്കിൽ 43 സ്ഥാനാർത്ഥികൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര ബ്ലോക്കിലേക്ക് 13 ഡിവിഷനുകളിൽ നിന്നായി 43 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. കടിയങ്ങാട് ഡിവിഷനിൽ നിന്നും നാല് സ്ഥാനാർഥികൾ, പാലേരി മൂന്ന്, ചങ്ങരോത്ത് അഞ്ച്, മുതുകാട് മൂന്ന്, ചക്കിട്ടപാറ മൂന്ന്, എരവട്ടൂർ മൂന്ന്, കൂത്താളി മൂന്ന്, പേരാമ്പ്ര നാല്, കായണ്ണ മൂന്ന്, കൽപ്പത്തൂർ മൂന്ന്, ചെറുവണ്ണൂർ മൂന്ന്, ആവള മൂന്ന് എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം. ഇതിൽ 21 സ്ത്രീകളും 22പുരുഷന്മാരുമാണ്.
പേരാമ്പ്ര ബ്ലോക്കിന് കീഴിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലായി 366 പേരാണ് മത്സരിക്കുന്നത്. ചെറുവണ്ണൂർ പഞ്ചായത്തിൽ 15 വാർഡുകളിൽ 53 സ്ഥാനാർത്ഥികൾ (23 പുരുഷന്മാർ 30 സ്ത്രീകൾ), നൊച്ചാട് പഞ്ചായത്തിൽ 17 വാർഡുകളിലായി 53( 20 പുരുഷൻ,30 സ്ത്രീ), ചങ്ങരോത്ത് 19 വാർഡുകളിലായി 70 (37 പുരുഷൻ,33 സ്ത്രീകൾ), കായണ്ണ 13 വാർഡുകളിലായി 40 (18പുരുഷൻ,22 സ്ത്രീകൾ), പേരാമ്പ്ര 19 വാർഡുകളിലായി 63 (31പുരുഷൻ,32 സ്ത്രീകൾ), ചക്കിട്ടപ്പാറ 15 വാർഡുകളിലായി 47 (23പുരുഷൻ, 24 സ്ത്രീകൾ) എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.
- Log in to post comments