Skip to main content

ദേശീയ അവാര്‍ഡ് ജേതാക്കളെ മന്ത്രി എ.കെ. ബാലന്‍ അഭിനന്ദിച്ചു

    മലയാള സിനിമയുടെ അഭിമാനമായി 65 ാമത് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നതായി സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.  മലയാള സിനിമയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ് ഈ അവാര്‍ഡുകള്‍. അര്‍ഹതയ്ക്കുള്ള അംഗീകാരമായി മലയാള ചലച്ചിത്ര രംഗത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയ എല്ലാവര്‍ക്കും സാംസ്‌കാരിക വകുപ്പിന്റെ ആശംസകള്‍ നേരുന്നതായി അദ്ദേഹം പറഞ്ഞു.
പി.എന്‍.എക്‌സ്.1376/18

date