Skip to main content

ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

    ദേശീയ പഞ്ചായത്ത് പുരസ്‌കാരത്തിന് അര്‍ഹമായ പഞ്ചായത്തുകളെ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്തിന് ദീന്‍ ദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്‌കാര്‍ 2018 ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തുകളായ ശ്രീകൃഷ്ണപുരം (പാലക്കാട്), നെടുമങ്ങാട് (തിരുവനന്തപുരം) ഗ്രാമപഞ്ചായത്തുകളായ മാറാഞ്ചേരി (മലപ്പുറം), ബുധനൂര്‍ (ആലപ്പുഴ), ശാസ്താംകോട്ട (കൊല്ലം) എന്നിവയ്ക്കും ഇതേ പുരസ്‌കാരം ലഭിച്ചു.
    നാനാജി ദേശ്മുഖ് രാഷ്ട്രീയ ഗൗരവ് ഗ്രാമസഭാ പുരസ്‌കാര്‍ 2018 മലപ്പുറം ജില്ലയിലെ പോരൂര്‍ പഞ്ചായത്തിന് ലഭിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഏപ്രില്‍ 24 ന് നടക്കുന്ന കേന്ദ്ര പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
പി.എന്‍.എക്‌സ്.1377/18

date