Skip to main content

ഭരണഘടനാ ദിനാചരണം : പ്രതിജ്ഞയെടുത്തു

 

 

ജില്ലയില്‍ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ജീവനക്കാര്‍ ഭരണഘടനാ പ്രതിജ്ഞയെടുത്തു.  ജില്ലാ കലക്ടര്‍ സാംബശിവറാവു ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ ദിനമായ നവംബര്‍ 26 ന് ദേശീയ പണിമുടക്ക് ആയതിനാലാണ് 25ന് ഭരണഘടനാ ദിനം ആചരിച്ചത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് നടത്തിയത്.  എഡിഎം റോഷ്‌നി നാരായണന്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date