Post Category
സ്‌പെഷ്യൽ പോസ്റ്റൽ വോട്ട്: ചരിത്രത്തിൽ ഇടംനേടുന്ന നടപടിയെന്ന് കളക്ടർ
തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റ് നൽകാനുള്ള നടപടി ചരിത്രത്തിൽ ഇടംനേടുന്നതാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സ്‌പെഷ്യൽ പോളിങ് ഓഫീസർമാരുടെ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
ലോകത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഉദ്യോഗസ്ഥർതന്നെ അക്ഷരാർഥത്തിൽ പോളിങ് ബൂത്തുകളായി മാറുകയാണ്. ഇന്നു മുതൽ (നവംബർ 29) ഡിസംബർ 7 വരെയുള്ള പത്തു ദിവസങ്ങളിൽ ഈ ഉദ്യോഗസ്ഥർ രോഗ ബാധിതരുടെ വീട്ടിൽ നേരിട്ടത്തി പോസ്റ്റൽ വോട്ടുകൾ സ്വീകരിക്കും. സുതാര്യവും നിഷ്പക്ഷവുമായി നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു.
എ.ഡി.എം. വി.ആർ. വിനോദ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ എന്നിവരും പരിശീലന പരിപാടിക്കു നേതൃത്വം നൽകി
date
- Log in to post comments