പോളിങ് ഡ്യൂട്ടി: നിയമന നടപടികള്‍ പൂര്‍ത്തിയായി
പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍ഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജില്ലാ തലത്തില്‍ പൂര്‍ത്തീകരിച്ചതായി ഇഡ്രോപ്പ് നോഡല്‍ ഓഫീസറായ എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. പോളിങ് ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സോഫ്റ്റ് വെയറില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിയമന ഉത്തരവിന്റെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് നവംബര്‍ 28നകം വിതരണം ചെയ്യണം. എല്ലാ സ്ഥാപന മേധാവിമാരും നിയമന ഉത്തരവുകള്‍ കൈപ്പറ്റുന്നതിനായി ഇന്നും നാളെയും ( നവംബര്‍ 28, 29) അവരവരുടെ സ്ഥാപനങ്ങളില്‍ ഹാജരാവണം. നിയമന ഉത്തരവുകള്‍ സമയബന്ധിതമായി എല്ലാ സ്ഥാപന മേധാവിമാര്‍ക്കും കൈമാറുന്നതിനാവശ്യമായ നടപടികള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും സ്വീകരിക്കണം.
- Log in to post comments