പരിശീലനം നവംബര്‍ 30 മുതല്‍ തുടങ്ങും
പോളിങ് ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലന ക്ലാസുകള്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ അഞ്ച് വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവില്‍ അവരവര്‍ക്കുള്ള പരിശീലന ക്ലാസിന്റെ സ്ഥലം, തീയതി, സമയം എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമന ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് പരിശീലന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ചട്ട പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കും. സ്ഥാപന മേധാവികള്‍ക്ക് ഇ-ഡ്രോപ് സോഫ്റ്റ് വെയറില്‍ കണ്‍ഫമേഷന്‍ മെനുവില്‍ പോസ്റ്റിങ് ഓര്‍ഡര്‍ കണ്‍ഫമേഷന്‍ നല്‍കിയതിന് ശേഷം Posting OrderDw Reserve Posting Order ഉം പോസ്റ്റല്‍ ബാലറ്റലുള്ള അപേക്ഷയും ഡൗണ്‍ലോഡ് ചെയ്യാം.
- Log in to post comments