Post Category
സ്ഥാനാര്‍ത്ഥികളുടെ യോഗം ചേര്‍ന്നു
ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സ്ഥാനാര്‍ത്ഥികളുടെ വരവ് - ചെലവ് കണക്കുകള്‍ എങ്ങനെയാണ് കണക്കാക്കുന്നതെന്നും ഹരിത ചട്ട പ്രകാരമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ചും സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വാഹനങ്ങളുടെ ഉപയോഗം, വാഹന പെര്‍മിഷന്‍ ലഭിക്കുന്ന വിധം, ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ട വിധം, എതിര്‍ സ്ഥാനാര്‍ഥികളോട് പെരുമാറേണ്ട വിധത്തെക്കുറിച്ചും യോഗത്തില്‍ വിവരിച്ചു. നാലു സെഷനുകളായാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തില്‍ എ.ഡി.എം. എന്‍.എം മെഹറലി, സൂപ്രണ്ട് അനസ് ബാബു എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments