സായുധ സേനാ പതാക നിധിയിലേക്ക് തുക സമാഹരിക്കും
സായുധ സേനാ പതാക നിധിയുടെയും ജില്ലാ സൈനിക ബോര്‍ഡിന്റെയും സംയുക്ത യോഗം ചേര്‍ന്നു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സായുധ സേനാ പതാക നിധിയിലേക്ക് 20 ലക്ഷം രൂപ സമാഹരിക്കുവാനാണ് ലക്ഷ്യമിടുന്നത്. യുദ്ധത്തില്‍ മരണമടഞ്ഞ ജവാന്മാരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം സംഭവിച്ച ജവാന്മാര്‍ക്കും വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്കുള്ള ക്ഷേമ പുനരധിവാസ പദ്ധതികള്‍ക്കുമായാണ് ഈ തുക വിനിയോഗിക്കുന്നത്. ജില്ലയിലെ നിര്‍ധനരായ വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ജില്ലാ മിലിട്ടറി ബനിവലന്റ് ഫണ്ടില്‍ നിന്നും 2,83,000 രൂപ അനുവദിക്കാനും സംസ്ഥാന മിലിറ്ററി ബനിവലന്റ് ഫണ്ടില്‍ നിന്നും ധനസഹായമായി 64,000 രൂപ നല്‍കുവാനും യോഗം ശുപാര്‍ശ ചെയ്തു. ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് മേജര്‍ പി. ശിവശങ്കരന്‍ (റിട്ട ), ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു
- Log in to post comments