Skip to main content

ഗതാഗത നിരോധനം 

 

വടക്കഞ്ചേരി മംഗലം പാലത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഡിസംബർ ഒന്നുമുതൽ പണി പൂർത്തീകരിക്കുന്നതു വരെ വടക്കഞ്ചേരി - ബസാർ റോഡ് വഴി പഴയ പാലത്തിൽ കൂടിയുള്ള ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വടക്കഞ്ചേരി നിന്നും നെന്മാറ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ നാഷണൽ ഹൈവേ സർവ്വീസ് റോഡ് വഴി അടിപ്പാതയിലൂടെയാണ് പോകേണ്ടത്. നെന്മാറ ഭാഗത്ത് നിന്ന് തൃശൂർ വടക്കാഞ്ചേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ നാഷണൽ ഹൈവേ സർവ്വീസ് റോഡ് വഴിയും പൊള്ളാച്ചി ഭാഗത്ത് നിന്ന് വരുന്ന ഭാരം കൂടിയ, നീളമേറിയ വാഹനങ്ങൾ കൊല്ലങ്കോട് നിന്ന് തിരിഞ്ഞ് ആലത്തൂർ വഴി തൃശൂർ ഭാഗത്തേയ്ക്കും പോകേണ്ടതാണ്
 

date