Skip to main content

സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള മുഖേനയുള്ള പ്ലസ് വൺ പ്രവേശനത്തിന് പിഴയില്ലാതെ ഡിസംബർ 10 വരെയും 60 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനും മാർഗ്ഗനിർദ്ദേശങ്ങളും www.scolekerala.org സന്ദർശിക്കുക. ഓൺലൈനായി രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗം അയയ്ക്കണം. അന്വേഷണങ്ങൾക്ക് സംസ്ഥാന/ജില്ലാ ഓഫീസുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 4186/2020

date