Skip to main content

പ്ലംബര്‍; കരാര്‍ നിയമനം

കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്ലംബര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഒരു താത്കാലിക ഒഴിവുണ്ട്. പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ യും സര്‍ക്കാര്‍ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള 18 നും 41 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല.

മുന്‍ഗണനാ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവരെയും പരിഗണിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 നകം തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.

(പി.ആര്‍.കെ.നമ്പര്‍  2574/17)
 

date