Post Category
വോട്ടര്‍ പട്ടിക പുതുക്കല്‍
2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നവരെ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള സമയക്രമം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2020 നവംബര്‍ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളോ അപേക്ഷകളോ ഉണ്ടെങ്കില്‍ അവ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍ അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 20ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പുതുക്കലിനോടനുബന്ധിച്ച് താലൂക്കുകളിലും കലക്ടറേറ്റിലും സജീകരിച്ചിട്ടുള്ള വോട്ടര്‍ സഹായ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാം. ടോള്‍ ഫ്രീ നമ്പറായ 1950 ലേക്കും വിളിച്ചും സംശയങ്ങള്‍ തീര്‍ക്കാം.
date
- Log in to post comments