Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 242 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    482 പേർക്ക് രോഗമുക്തി 

 

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 30) 242 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 104 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 136 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ, വിദേശത്ത് നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 482 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പട്ടിത്തറ സ്വദേശികൾ-28 പേർ

പാലക്കാട് സ്വദേശികൾ- 22 പേർ

ഒറ്റപ്പാലം സ്വദേശികൾ- 12 പേർ

ആലത്തൂർ സ്വദേശികൾ- 11 പേർ

 പട്ടാമ്പി സ്വദേശികൾ- 9 പേർ 

അകത്തേത്തറ സ്വദേശികൾ- 8 പേർ

ഓങ്ങല്ലൂർ, കൊപ്പം, നെല്ലായ സ്വദേശികൾ- 7 പേർ വീതം

 കാവശ്ശേരി, ചെർപ്പുളശ്ശേരി, തിരുമിറ്റക്കോട് സ്വദേശികൾ - 6 പേർ വീതം

തെങ്കര, പുതുശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ, വാണിയംകുളം, വിളയൂർ സ്വദേശികൾ- 4 പേർ വീതം

തച്ചമ്പാറ, വടക്കഞ്ചേരി, മണ്ണാർക്കാട്, പറളി, തരൂർ, മലമ്പുഴ, കണ്ണാടി, അലനല്ലൂർ, തൃത്താല, പുതുപ്പരിയാരം, ചാലിശ്ശേരി, അമ്പലപ്പാറ, നെന്മാറ, നാഗലശ്ശേരി  സ്വദേശികൾ - 3 പേർ വീതം

മാത്തൂർ, തിരുവേഗപ്പുറ, പുതുക്കോട്, മുതുതല, വടവന്നൂർ, അഗളി, മുതലമട, കപ്പൂർ, കോട്ടോപ്പാടം, പരുതൂർ, മണ്ണൂർ, കൊടുമ്പ്, വല്ലപ്പുഴ, പെരുമാട്ടി, പിരായിരി, പുതൂർ സ്വദേശികൾ - 2 പേർ വീതം

പെരുവമ്പ്, തൃക്കടീരി, കൊല്ലങ്കോട്, കരിമ്പുഴ, പെരിങ്ങോട്ടുകുറുശ്ശി, ചളവറ, കരിമ്പ, അയിലൂർ, കടമ്പഴിപ്പുറം, ഷോർണൂർ, മങ്കര, ശ്രീകൃഷ്ണപുരം, കാരാകുറുശ്ശി, അനങ്ങനടി, വണ്ടാഴി, കുലുക്കല്ലൂർ, മുണ്ടൂർ, കുമരംപുത്തൂർ, എലവഞ്ചേരി സ്വദേശികൾ - ഒരാൾ വീതം 
 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4781 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, ആലപ്പുഴ, വയനാട് ജില്ലകളിലും, 2 പേർ വീതം പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 5 പേർ തിരുവനന്തപുരം,  37 പേർ തൃശ്ശൂർ, 11 പേർ കോഴിക്കോട്, 33 പേർ  എറണാകുളം, 95 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date