Skip to main content

സോഷ്യൽ മീഡയയിലൂടെ വ്യക്തിഹത്യ നടത്തിയാൽ  ശക്തമായ നടപടി

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സോഷ്യൽ മീഡയയിലൂടെ സ്ഥാനാർത്ഥികൾക്കും മറ്റും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ കുറ്റകരമാണ്. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം പാടില്ല. തെളിവില്ലാത്ത ആരോപണങ്ങൾ എതിർ കക്ഷിയെക്കുറിച്ചോ അവരുടെ

പ്രവർത്തകരെപ്പറ്റിയോ ഉന്നയിക്കരുത്. മറ്റ് പാർട്ടികളെക്കുറിച്ചുള്ള വിമർശനം അവരുടെ നയ പരിപാടികളെക്കുറിച്ച് മാത്രമാകണമെന്നും കമ്മീഷണർ അറിയിച്ചു.

date