Skip to main content
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തിര വീഡിയോ കോൺഫറൻസ്.  

ന്യൂനമർദ്ദം; ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു

എറണാകുളം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായതിനെ തുടർന്ന് ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര വീഡിയോ കോൺഫറൻസ് ചേർന്നു. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്യോഗസ്ഥർക്ക് ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ നിർദ്ദേശം നൽകി. വിവിധ വകുപ്പുമേധാവികൾ യോഗത്തിൽ പങ്കെടുത്തു. 

കടലിൽ മത്സ്യബന്ധനത്തിനു പോയവരോട് തിരിച്ചെത്തുന്നതിനുള്ള അറിയിപ്പ് നൽകാൻ ഫിഷറീസ് വകുപ്പിനോട് കളക്ടർ നിർദ്ദേശിച്ചു. നവംബർ 30 മുതൽ മീൻ പിടുത്ത നിരോധനം കർശനമായി പാലിക്കാനും നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കണം. മുഴുവൻ സമയവും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തന സജ്ജമാക്കണം. മണ്ണിടിച്ചിൽ മേഖലയിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പുകൾ കൃത്യസമയത്തു കൈമാറുകയും മാറ്റി താമസിപ്പിക്കേണ്ട വരെ മാറ്റുകയും വേണം. കെ.എസ്.ഇ.ബി യും മുൻകരുതലുകൾ സ്വീകരിക്കണം. 

ഓറഞ്ച് അലെർട്ടുള്ളപ്പോൾ  ക്വാറികളുടെ പ്രവർത്തനം നിർത്തി വെക്കാനുള്ള ഉത്തരവിറക്കാൻ 

ജില്ലാ ജിയോളജിസ്റ്റിനോട് കളക്ടർ നിർദ്ദേശം നൽകി. ശക്തമായ മഴ പെയ്താൽ ജില്ലയിലെ  ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിക്കാനും പോലീസിനോട് നിർദ്ദേശിച്ചു. ഡിസംബർ ഒന്നുമുതൽ  മൂന്നു വരെ വൈകീട്ട് 7 മുതൽ രാവിലെ 7 വരെയുള്ള പശ്ചിമഘട്ട മേഖലയിൽ കൂടിയുള്ള  യാത്രയും നിരോധിച്ചു. ജില്ലയിലെ ഡാമുകളിലെ വെള്ളത്തിൻ്റെ നില കൃത്യമായി അറിയിക്കുന്നതിനായി ഇറിഗേഷൻ വകുപ്പിനെയും കളക്ടർ ചുമതലപ്പെടുത്തി.

 

date